ചെന്നൈ സിബിഐ ഓഫീസില്‍ തീപിടുത്തം
ചെന്നൈ: ചെന്നൈയിലെ സിബിഐ ഓഫീസില്‍ വെള്ളിയാഴ്ച രാവിലെ തീപിടുത്തമുണ്ടായി. ബെസന്ത് നഗറിലെ രാജാജി ഭവവന്‍ കോംപ്ലക്സിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് പുലര്‍ച്ചെ 5.10-ന് തീ പിടിത്തമുണ്ടായത്.
നിരവധി ഫയലുകളും ഇലക്ര്കോണിക് ഉപകരണങ്ങളും കത്തി നശിച്ചു. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന പരിശ്രമത്തിനു ശേഷമാണ് അഗ്നിശമന സേന തീയണച്ചത്. വൈദ്യുത ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications