കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ല

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ സഖ്യസര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാനായി ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി.ദേവഗൗഡ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രശ്നപരിഹാരം സംബന്ധിച്ച് തീരുമാനങ്ങളൊന്നുമായിട്ടില്ല.

ഉപമുഖ്യമന്ത്രി എം.പി.പ്രകാശ്, മന്ത്രിമാരായ പി.ജി.ആര്‍.സിന്ധ്യ, ഡി.മഞ്ജുനാഥ്, മുതിര്‍ന്ന നേതാവ് എം.രാജശേഖരമൂര്‍ത്തി എന്നിവരുമായാണ് ഗൗഡ ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തില്‍ തുടരണോ, സമാന്തര സര്‍ക്കാരിന് രൂപം നല്‍കണോ, ഇടക്കാല തിരഞ്ഞെടുപ്പ് നേരിടണമോ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായി എം.പി.പ്രകാശ് പറഞ്ഞു.

അതേ സമയം കുമാരസ്വാമിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്ന് സിന്ധ്യ പറഞ്ഞു. കോണ്‍ഗ്രസിന്റെ കുതിരക്കച്ചവടം തടയുന്നതിന് എംഎല്‍എമാരെ ഒപ്പം നിര്‍ത്തുകയാണ് കുമാരസ്വാമി ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X