Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ പിതാവിനെ വഞ്ചിച്ചിട്ടില്ല: കുമാരസ്വാമി

ബാംഗ്ലൂര്‍: താന്‍ പിതാവ് എച്ച്.ഡി.ദേവഗൗഡയെ വഞ്ചിച്ചിട്ടില്ലെന്നും ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ നിന്നുള്ള നിരന്തരമായ അപമാനം സഹിക്കാതെയാണ് സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കാന്‍ തീരമാനിച്ചതെന്നും വിമത ജനതാദള്‍ (സെക്യുലര്‍) നേതാവ് കുമാരസ്വാമി.

ദേവഗൗഡ ഇപ്പോഴും മതേതരശക്തികള്‍ക്കു വേണ്ടി നില കൊള്ളുകയാണ്. പക്ഷേ കര്‍ണാടകത്തിലെ ഇപ്പോഴത്തെ സ്ഥിതിയില്‍ മതേതര വികാരം ഉപയോഗിച്ച് ജനതാദളിനെ തകര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.

ധരംസിംഗ് സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോവില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

അതിനിടെ ജനവരി 23ന് നടത്താന്‍ തീരുമാനിച്ചിരുന്ന ജനതാദള്‍ (സെക്യുലര്‍) പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍ മാറ്റിവച്ചു.

മറ്റൊരു തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വൈ.എസ്.വി.ദത്ത അറിയിച്ചു. വ്യാഴാഴ്ചയാണ് സമ്മേളനം ചേരുന്നത് ദേവഗൗഡ പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+