ലാഹോര്‍-അമൃത്സര്‍ ബസ് സര്‍വീസ് തുടങ്ങി
അമൃത്സര്‍: ലാഹോര്‍-അമൃത്സര്‍ ബസ് സര്‍വീസ് ജനവരി 20 വെള്ളിയാഴ്ച തുടങ്ങി. രാവിലെ 11.30ഓടെ ബസ് വാഗ ചെക്പോസ്റിലെത്തി. ബസില്‍ 26 യാത്രക്കാരാണുള്ളത്.
ദോസ്തി (സൗഹൃദം) എന്ന് പേരിട്ടിരിക്കുന്ന പാകിസ്ഥാനി ബസ് എല്ലാ വെള്ളിയാഴ്ചയും അമൃത്സറിലെത്തും. ശനിയാഴ്ചയാണ് ബസിന്റെ മടക്കയാത്ര. ഇന്ത്യന്‍ ബസ് പഞ്ച് ആബ് അമൃത്സറില്‍ നിന്നും എല്ലാ ചൊവ്വാഴ്ചയും ലാഹോറിലേക്ക് തിരിക്കും. ബുധനാഴ്ചയാണ് മടക്കയാത്ര.
അമൃത്സര്‍-ലാഹോര്‍ റൂട്ടിലെ ബസിന്റെ പരീക്ഷണഓട്ടം കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള മൂന്നാമത്തെ ബസ് സര്‍വീസാണ് ഇത്. ദില്ലി-ലാഹോര്‍, ശ്രീനഗര്‍-മുഫാഫറബാദ് റൂട്ടുകളില്‍ നേരത്തെ ബസ് സര്‍വീസ് ആരംഭിച്ചിരുന്നു.
ലാഹോര്‍-അട്ടാരി റൂട്ടില്‍ തീവണ്ടി സര്‍വീസും ആരംഭിച്ചിരുന്നുയ അടുത്ത മാസത്തോടെ ഒരു ബസ് സര്‍വീസും ഒരു തീവണ്ടി സര്‍വീസും കൂടി ആരംഭിക്കും. മുന്നാബോ-കൊക്രപര്‍ തീവണ്ടിയും അമൃത്സര്‍-നങ്കന സാഹിബ് ബസ് സര്‍വീസുമാണ് ആരംഭിക്കുന്നത്.












Click it and Unblock the Notifications