ബോഫോഴ്സ്: എന്‍ഡിഎ സംഘം രാഷ്ട്രപതിയെ കണ്ടു
ദില്ലി: ബോഫോഴ്സ് പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ നേതാക്കളുടെ സംഘം രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനെ കണ്ടു.
നിയമന്ത്രി എച്ച്.ആര്‍.ഭരദ്വാജിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്റോച്ചിയുടെ രണ്ട് ബ്രിട്ടീഷ് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കിയതില്‍ തങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ച് പ്രധാനമന്ത്രിയും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും പൂര്‍ണമായ പ്രസ്താവന ഇറക്കണമെന്നും എന്‍ഡിഎ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് എല്‍.കെ.അദ്വാനി, എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, ബിജെപി പ്രസിഡന്റ് രാജ്നാഥ്സിംഗ്, മുതിര്‍ന്ന ബിജെപി നേതാക്കളായ ജസ്വന്ത്സിംഗ്, സുഷമ സ്വരാജ്, അരുണ്‍ ജെറ്റ്ലി, എസ്.എസ്.അലുവാലിയ, സന്തോഷ് ഗാംഗ്വര്‍, ബി.കെ.ത്രിപാഠി (ബിജെഡി), എസ്.എസ്.ദിന്‍സ (എസ്എഡി) എന്നിവര്‍ സംഘത്തിലെ അംഗങ്ങളായിരുന്നു.












Click it and Unblock the Notifications