ഹിന്ദുത്വത്തിലേക്ക് മടങ്ങണമെന്ന് രാജ്നാഥ്സിംഗ്
ദില്ലി: ബിജെപി ഹിന്ദുത്വത്തിലേക്ക് മടങ്ങുകയാമെന്ന് പാര്‍ട്ടി പ്രസിഡന്റ് രാജ്നാഥ്സിംഗ് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി.
രാമക്ഷേത്രം, ഭരണഘടനയിലെ 370-ാം വകുപ്പ് നീക്കം ചെയ്യുക തുടങ്ങിയ വിഷയങ്ങള്‍ രാജ്നാഥ്സിംഗ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിതാല്‍ മാത്രമേ ദേശീയ താത്പര്യം നിറവേറ്റപ്പെടുകയുളളൂവെന്ന് രാജ്നാഥ് പറഞ്ഞു. ദേശീയ ഐക്യം മുന്‍നിര്‍ത്തി എല്ലാ വിഭാഗങ്ങളുമായും ബിജെപി ചര്‍ച്ച നടത്തും.
ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് അഭിപ്രായ സമന്വയമുണ്ടാകണം. കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്നതിന് മതിയായ നടപടിയുണ്ടാവണമെന്നും രാജ്നാഥ് പറഞ്ഞു.












Click it and Unblock the Notifications