നോട്ടീസിന് സ്പീക്കര്‍ മറുപടി നല്‍കേണ്ടതില്ലെന്ന് ബിജെപി ഇതര പാര്‍ട്ടികള്‍
ദില്ലി: ചോദ്യക്കോഴ ആരോപണത്തിന്റെ പേരില്‍ 10 എംപിമാരെ ലോക്സഭയില്‍ നിന്നു പുറത്താക്കിയ നടപടിയില്‍ സുപ്രിം കോടതിയുടെ നോട്ടീസിന് സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജി മറുപടി നല്‍കേണ്ടതില്ലെന്ന് ബിജെപി ഇതര പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടു.
ഈ പ്രശ്നത്തിലുള്ള നിലപാട് സംബന്ധിച്ച് സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്. അതേ സമയം സോമനാഥ് വ്യക്തിപരമായി കോടതിയില്‍ ഹാജരാകേണ്ടതില്ലെങ്കിലും തന്റെ നിലപാട് അറിയിക്കാന്‍ ഒരു പ്രതിനിധിയെ കോടതിയില്‍ അയക്കണമെന്നും ബിജെപി അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ കോടതിയാണ് അന്തിമതീരുമാനമെടുക്കേണ്ടതെന്ന് ബിജെപി നേതാവ് വി.കെ.മല്‍ഹോത്ര പറഞ്ഞു. നിയമനിര്‍മാണ സഭകളില്‍ നിന്ന് അംഗങ്ങളെ പുറത്താക്കുന്നതു സംബന്ധിച്ച് ഹൈക്കോടതികള്‍ക്ക് വിരുദ്ധ അഭിപ്രായങ്ങളാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications