നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: ജനവരി 25ന് ചര്‍ച്ച
തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജനവരി 20 വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനമാകാതെ പിരിഞ്ഞു. ജനവരി 25ന് ചേരുന്ന അടുത്ത മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടാവും.
മന്ത്രിമാരായ കെ.എം.മാണിയും കെ.ആര്‍.ഗൗരിയമ്മയും പങ്കെടുക്കാത്തതിനാലാണ് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞത്. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി മന്ത്രി മാണി ആലപ്പുഴയും ഗൗരിയമ്മ കണ്ണൂരിലുമാണ്. അതിനാലാണ് ഇരുവര്‍ക്കും മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്.
തങ്ങളുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കരുതെന്ന് ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications