വികസനത്തിന് പണം പ്രശ്നമല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് പണം പ്രശ്നമല്ലെന്നും വികസന പരിപാടികളുമായി മുന്നോട്ടുപോവാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, എയര്‍കേരള തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച് മന്ത്രിസഭ തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ജനവരി 20 വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ജനവരി 25ന് ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications