കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്പി നേതാവ് കെ.സി.വാമദേവന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: മുതിര്‍ന്ന ആര്‍എസ്പി നേതാവും മുന്‍ എംഎല്‍എയുമായ കെ.സി വാമദേവന്‍(80) അന്തരിച്ചു. ജനവരി 20 വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദ രോഗ ബാധിതനായിരുന്നു അദ്ദേഹം.

രാവിലെ കൊച്ചിയില്‍ പൊതുദര്‍ശനത്തിന് വച്ചതിനു ശേഷം മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. വൈകുന്നേരം അഞ്ചിന് കമലേശ്വരത്താണ് ശവസംസ്കാരം.

അവസാനകാലത്ത് ബാബു ദിവാകരന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പിയിലായിരുന്നു വാമദേവന്‍ നിലകൊണ്ടിരുന്നത്. പിളര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം ആര്‍എസ്പി(ബി)യിലേക്ക് പോയ അദ്ദേഹം പാര്‍ട്ടി വീ ണ്ടും പിളര്‍ന്നപ്പോള്‍ ബാബു ദിവാകരന്റെ ആര്‍എസ്പിക്കൊപ്പം നിലകൊള്ളുകയായിരുന്നു.

1967,77 വര്‍ഷങ്ങളിലാണ് വാമദേവന്‍ സംസ്ഥാന നിയമസഭയില്‍ അംഗമാകുന്നത്. ആര്യനാട് നിന്നാണ് 77ല്‍ ജയിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആദ്യ ഡെപ്യൂട്ടി മേയറായിരുന്നു. പിന്നീട് മേയറുമായി.

കമലേശ്വരമാണ് സ്വദേശം. കൃഷ്ണമ്മയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X