Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ജനവരി 27 മുതല്‍ ലോറി സമരം

കൊച്ചി: ജനവരി 27 അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ലോറിയുടമകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. തൊഴിലാളികളുടെ ക്ഷേമനിധിയിലേക്ക് നല്‍കേണ്ട തുക സംബന്ധിച്ച് സര്‍ക്കാരുമായെത്തിയ ധാരണ പ്രകാരം നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ലോറി, ടാങ്കര്‍ ലോറി, കണ്ടെയ്നര്‍ ലോറി, കോണ്‍ട്രാക്ട് ഗാര്യേജ് ഓണേഴ്സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംയുക്തമായി സമരത്തില്‍ പങ്കെടുക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ പി.എം.മുഹമ്മദലി അറിയിച്ചു.

ഈ പ്രശ്നത്തില്‍ കമ്മിറ്റി കഴിഞ്ഞ ആഗസ്തില്‍ സമരം നടത്തിയിരുന്നു. സര്‍ക്കാരുമായുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. ലോറി ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികളുടെ ക്ഷേമനിധിയിലേക്ക് 200 രൂപ നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതാണ്. ക്ഷേമനിധിയിലേക്കുള്ള തുക അതാത് വര്‍ഷം തന്നെ കൊടുത്തുതീര്‍ക്കുമെന്ന ധാരണയും അംഗീകരിച്ചിരുന്നതാണ്.

എന്നാല്‍ നവംബര്‍ 26ന് പ്രസിദ്ധീകരിച്ച അസാധാരണമായ ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ ക്ഷേമനിധി നിയമത്തില്‍ തൊഴില്‍ വകുപ്പ് ഭേദഗതി വരുത്തി. ഈ ഭേദഗതിയിലെ വ്യവസ്ഥകള്‍ നേരത്തെ സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ നിന്നും തീര്‍ത്തും വിരുദ്ധമാണ്. ഈ വിജ്ഞാപനം ലോറി ഉടമകള്‍ക്ക് അധികഭാരം അടിച്ചേല്പിക്കുന്നതാണെന്നും മുഹമ്മദലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+