റെയില്‍വേ ജീവനക്കാര്‍ മാര്‍ച്ച് ഒന്ന് മുതല്‍ പണിമുടക്കും
തിരുവനന്തപുരം: റെയില്‍വേ ജീവനക്കാര്‍ മാര്‍ച്ച് ഒന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സതേണ്‍ റെയില്‍വേ മസ്ദൂര്‍ യൂണിയന്‍ അറിയിച്ചു.
ശമ്പളകമ്മിഷന്‍ രൂപീകരിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് യൂണിയന്‍ ഡിവിഷനല്‍ പ്രസിഡന്റ് എസ്.ഗോപീകൃഷ്ണ, സെക്രട്ടറി സി.എസ്.പ്രസന്നകുമാര്‍ എന്നിവര്‍ അറിയിച്ചു.
പണിമുടക്കിന് മുന്നോടിയായി ജനവരി 24ന് തിരുവനന്തപുരത്തു സമര സമ്മേളനം നടക്കും. യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.കണ്ണയ്യ സമ്മേളനം ഉദ്ഘാടം ചെയ്യും.
ശമ്പളപരിഷ്കരണത്തെ കുറിച്ച് യൂണിയനുകളുമായി ചര്‍ച്ച ചെയ്യാന്‍ പോലും റെയില്‍വെ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications