റോഡപകടത്തില്‍ ദേശാഭിമാനി ലേഖകന് സാരമായി പരിക്കേറ്റു
കണ്ണൂര്‍: ദേശാഭിമാനി കണ്ണൂര്‍ എഡിഷനിലെ ലേഖകന്‍ രാജീവന്‍ കാവുമ്പായി(32)ക്ക് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി രാജീവന്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ ബൈക്ക് വൈദ്യുതി പോസ്റില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്.
രാത്രി ഒരു മണിക്കാണ് സംഭവം. ദേശാഭിമാനി എഡിറ്റോറിയല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന രാജീവന്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തളാപ്പില്‍ വച്ച് ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുതി പോസ്റില്‍ ഇടിക്കുകയായിരുന്നു. രാജീവന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
രാജീവനെ ഉടന്‍ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജീവന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications