മലയാള തീവ്രവാദി നേതാവ് വെടിയേറ്റു മരിച്ചു
കാസര്‍കോട്: മംഗലാപുരത്ത് മലയാളിയായ തീവ്രവാദി നേതാവ് കൊല്ലം സ്വദേശി ഷാജിയെ പൊലീസ് വെടിവച്ചുകൊന്നു. നഗരത്തിനു പുറത്തുവച്ച് പൊലീസിന്റെ ആന്റി റൗഡി സ്ക്വാഡുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ വെടിയേറ്റു മരിച്ചത്.
മോട്ടോര്‍ സൈക്കിളില്‍ പോവുകയായിരുന്ന ഷാജിയെ പിന്തുടര്‍ന്ന് പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് വെടിവയ്പുണ്ടായത്. പൊലീസിനു നേരെ വെടിവച്ച ഷാജിയെ വെടിവച്ചുകൊല്ലുകയായിരുന്നു.
മംഗലാപുരത്തെ മലയാളികളായ വിദ്യാര്‍ത്ഥികളുള്‍പ്പെടുന്ന തീവ്രവാദി സംഘത്തിന്റെ നേതാവാണ് ഇയാള്‍. ഡേവിഡ്, ബോക്സര്‍, ആസിഫ് എന്നീ പേരുകളിലാണ് മംഗലാപുരത്ത് ഇയാള്‍ അറിയപ്പെടുന്നത്.












Click it and Unblock the Notifications