ലാദന്റെ ഒത്തുതീര്‍പ്പ് വാഗ്ദാനം യുഎസ് തള്ളി
വാഷിംഗ്ടണ്‍: അല്‍ ഖെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ ഒത്തുതീര്‍പ്പ് വാഗ്ദാനം യുഎസ് തള്ളി. തീവ്രവാദികളുമായി ചര്‍ച്ച നടത്തില്ലെന്നും ലാദനെ പിടികൂടാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും യുഎസ് വ്യക്തമാക്കി.
ലാദന്‍ ഒത്തുതീര്‍പ്പ് നിര്‍ദേശം മുന്നോട്ടുവച്ചുവെന്നത് വിശ്വസിക്കാനാവില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ഡിക് ചെനി അറിയിച്ചു. അല്‍ ഖെയ്ദ സമാധാന ഉടമ്പടിക്ക് എന്നെങ്കിലും തയ്യാറാവുമെന്നും കരുതുന്നില്ല. അല്‍ ഖെയ്ദയെ തകര്‍ക്കുക മാത്രമാണ് മാര്‍ഗം.
തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും തീവ്രവാദികളുമായി ചര്‍ച്ച നടത്തില്ലെന്നും വൈറ്റ് ഹൗസ് വക്താവ് സ്കോട്ട് മാക്ക്ലെല്ലന്‍ അറിയിച്ചു.
അല്‍ ജെസീറ സംപ്രേഷണം ചെയ്ത ഓഡിയോ ടേപ്പിലാണ് ബിന്‍ലാദന്‍ ഒത്തുതീര്‍പ്പ് നിര്‍ദേശം മുന്നോട്ടുവച്ചത്. ടേപ്പിലെ ശബ്ദം ബിന്‍ലാദന്റേതു തന്നെയാണ് സിഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. ടേപ്പില്‍ തന്റെ ആളുകള്‍ യുഎസിനെതിരായ പുതിയ ആക്രമണങ്ങള്‍ക്ക് ഒരുങ്ങുകയാണെന്നും എന്നാല്‍ അമേരിക്കക്ക് മുന്നില്‍ ഒത്തുതീര്‍പ്പ് നിര്‍ദേശം വയ്ക്കുന്നെന്നും ബിന്‍ ലാദന്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാഖില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍മാറിയാല്‍ യുഎസിനെതിരായ ആക്രമണങ്ങള്‍ അല്‍ ഖെയ്ദ നിര്‍ത്തിവയ്ക്കാമെന്നാണ് ലാദന്റെ ഒത്തുതീര്‍പ്പ് വാഗ്ദാനം.
ഇതിനു മുമ്പ് 2004 ഡിസംബറിലാണ് ലാദന്റെ ടേപ്പ് അല്‍ ജസീറ സംപ്രേഷണം ചെയ്തത്.












Click it and Unblock the Notifications