സ്ലോവാക്യന്‍ സൈനിക വിമാനം തകര്‍ന്നുവീണ് 44 മരണം
ബുഡാപെസ്റ്: വടക്കന്‍ ഹങ്കറിയില്‍ ഒരു സ്ലോവാക്യന്‍ സൈനിക വിമാനം തകര്‍ന്നുവീണ് 44 പേര്‍ മരിച്ചു. വിമാനത്തില്‍ 48 പേരാണുണ്ടായിരുന്നത്.
കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഒരാളെ മാത്രമാണ് രക്ഷിക്കാനായത്. രക്ഷപ്പെട്ടയാള്‍ സൈനികനാണോ വിമാന ജീവനക്കാരനാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. സ്കോവാക്യന്‍ അതിര്‍ത്തിയില്‍ നിന്ന് 1.6 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണ സ്ഥലം.
45 സൈനികരും മൂന്ന് വിമാനജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന് തീപിടിച്ച ശേഷമാണ് തകര്‍ന്നുവീണത്. മലനിരയിലാണ് വിമാനം വീണത്.












Click it and Unblock the Notifications