ഭീകരരില്‍ നിന്നും സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു
ബാംഗ്ലൂര്‍: കര്‍ണാടകയിലെ കോലാറില്‍ നിന്നും പിടികൂടിയ ലഷ്കര്‍ ഭീകരരുടെ പക്കല്‍ നിന്നും സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ബാംഗ്ലൂരിലെ വിവിധ സോഫ്റ്റ്വേര്‍ കമ്പനികളില്‍ സ്ഫോടനം നടത്താനായാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.
കോലാറില്‍ നിന്നും ജനവരി 20 വെള്ളിയാഴ്ചയാണ് പൊലീസ് അഫ്സാര്‍ പാഷ, ഇര്‍ഫാന്‍ എന്നിവരെ പൊലീസ് അറസ്റ് ചെയ്തത്. ഡിസംബര്‍ 28ന് ബാംഗ്ലൂര്‍ ഐഐഎസ്സിക്കു നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് ഇവര്‍ പിടിയിലായത്.
പാഷയെയും ഇര്‍ഫാനേയും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കോലാറിലെ ചിന്താമണിയിലെ ഒരു വയലില്‍ കുഴിച്ചിട്ടിരുന്ന സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്.
2003ല്‍ ധാക്കയില്‍ നടന്ന ഒരു ബോംബ് സ്ഫോടനത്തില്‍ പാഷ പങ്കാളിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബാംഗ്ലൂരിലെ ചില സോഫ്റ്റ്വേര്‍ കമ്പനികളില്‍ ഈ സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കാനും സ്ഫോടനം നടത്താനുമായിരുന്നു ഇവരുടെ പദ്ധതി.












Click it and Unblock the Notifications