തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി എംഎല്‍എ
ചെന്നൈ: ബിജെപി പിന്തുണയോടെ കര്‍ണാടകയില്‍ ജെഡിഎസ് വിമതനേതാവ് എച്ച്.ഡി കുമാരസ്വാമി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ചൈന്നൈയിലെത്തിയ കര്‍ണാടക ബിജെപി എംഎല്‍എ എച്ച്.ഡി ഭാസ്വരാജ് പറഞ്ഞു.
എംഎല്‍എമാര്‍ ഒരുമയോടെയാണ് നിലനിലനില്‍ക്കുന്നത്. തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകും. ഇതിനാവശ്യമുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ധരംസിംഗിന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ല. തങ്ങള്‍ എത്ര ദിവസം ചെന്നൈയിലുണ്ടാകുമെന്ന് അറിയില്ലെന്നും ഒന്നോ രണ്ടോ ദിവസം കൂടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഭാസ്വരാജ് പറഞ്ഞു.
ധരംസിംഗ് ജനവരി 27ന് വിശ്വാസവോട്ട് തേടുന്ന സാഹചര്യത്തില്‍ എംഎല്‍എമാര്‍ക്കിടയില്‍ പിളര്‍പ്പൊഴിവാക്കാന്‍ വെളളിയാഴ്ചയാണ് ബിജെപി എംഎല്‍എമാരെ ചെന്നൈയിലേക്ക് കൊണ്ടുവന്നത്.












Click it and Unblock the Notifications