കര്‍ണാടകത്തിലെ ബിജെപി എംഎല്‍എമാരെ ചെന്നൈയിലേക്ക് മാറ്റി
ബാംഗ്ലൂര്‍: ധരംസിംഗ് സര്‍ക്കാര്‍ ജനവരി 27ന് വിശ്വാസവോട്ട് തേടാനിരിക്കെ കര്‍ണാടകത്തിലെ ബിജെപി എംഎല്‍എമാരെ ചെന്നൈയിലേക്ക് മാറ്റി. എംഎല്‍എമാര്‍ക്കുള്ളില്‍ കോണ്‍ഗ്രസ് പിളര്‍പ്പുണ്ടാക്കാതിരിക്കാനുള്ള മുന്‍കരുതലെന്നോണമാണ് ജനവരി 20 വെള്ളിയാഴ്ച എംഎല്‍എമാരെ ചെന്നൈയിലെത്തിച്ചത്.
ബാംഗ്ലൂരില്‍ നിന്നും ഒരു പ്രത്യേക വിമാനത്തിലാണ് ഇവരെ ചെന്നൈയിലേക്ക് മാറ്റിയത്. എംഎല്‍എമാര്‍ എന്നാണ് തിരികെ ബാംഗ്ലൂരിലേക്ക് പോകുകയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
കുമാരസ്വാമിയെ അനുകൂലിക്കുന്ന ജെഡിഎസ് വിമത എംഎല്‍എമാരെ കര്‍ണാടകത്തില്‍ നിന്നും മാറ്റാനും ശ്രമം നടക്കുന്നുണ്ട്. ഇവരെ ഗോവയിലേക്കായിരിക്കും മാറ്റുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications