സര്‍ക്കാരിനെ രക്ഷിക്കാന്‍ ഹൈക്കമാന്റ് രംഗത്ത്: ധരംസിംഗ്
ബാംഗ്ലൂര്‍: കര്‍ണാടക സര്‍ക്കാരിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് മുന്നിട്ടിറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ധരംസിംഗ്.
കര്‍ണാടകത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഗൗരവമായാണ് വീക്ഷിക്കുന്നത്. ബന്ധപ്പെട്ടവരുമായി ഹൈക്കമാന്റ് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ടെലഫോണ്‍ വഴി സ്ഥിതിഗതികളെപ്പറ്റി താന്‍ ജനവരി 21 ശനിയാഴ്ച രാവിലെ സോണിയാഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അവര്‍ ഒരു തീരുമാനമെടുക്കും.
ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനായാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്, ജെഡിഎസുമായി സഖ്യമുണ്ടാക്കിയത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പ്രശ്നപരിഹാരത്തിനായി ദേവെഗൗഡയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുളള നീക്കം ജനുവരി 27 ആകുമ്പോഴേക്ക് ജെഡിഎസ് വിമത എംഎല്‍എമാര്‍ ഉപേക്ഷിക്കുമെന്ന് ധരംസിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.












Click it and Unblock the Notifications