സോണിയയുമായി ചര്‍ച്ചക്ക് തയ്യാര്‍: ദേവഗൗഡ
ബാംഗ്ലൂര്‍: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ താന്‍ തയ്യാറാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡ പറഞ്ഞു. ജെഡിഎസ് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനുമായി ചര്‍ച്ച നടത്തുമെന്ന് സോണിയ പറയുകയാണെങ്കില്‍ താന്‍ അതിന് തയ്യാറാകും. അക്കാര്യത്തില്‍ സംശയമില്ല. ചെറിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍ അതിന് പരിഹാരമുണ്ടാകുകയും ചെയ്യും.
ബിജെപിയുമായി ചേര്‍ന്ന് ബദല്‍ മന്ത്രിസഭയുണ്ടാക്കാനുളള നീക്കത്തില്‍ നിന്ന് കുമാരസ്വാമി പിന്തിരിയുമോയെന്ന ചോദ്യത്തിന് കുമാരസ്വാമി എല്ലാ അര്‍ത്ഥത്തിലും തന്റെ മകന്‍ തന്നെയാണെന്നും വരുന്നതെന്തെന്ന് കാത്തിരുന്ന് കാണാമെന്നും ഗൗഡ പറഞ്ഞു.
ജെഡിഎസ് ദേശീയ നിര്‍വാഹക സമിതിയോഗം ഫിബ്രവരി എട്ടിന് ചേരുമെന്നും കര്‍ണാടക പ്രശ്നം യോഗം ചര്‍ച്ച ചെയ്യുമെന്നും ദേവഗൗഡ പറഞ്ഞു.












Click it and Unblock the Notifications