രാജാഭയ്യ വീണ്ടും മുലായംസിംഗ് മന്ത്രിസഭയില്‍
ലക്നൗ: പോട്ട കേസില്‍ ഉള്‍പ്പെട്ട സ്വതന്ത്ര എംഎല്‍എ രാജാ ഭയ്യയെ ഉത്തര്‍പ്രദേശില മുലായം സിംഗ് മന്ത്രിസഭയില്‍ തിരിച്ചെടുത്തു. ജനവരി 21 ശനിയാഴ്ച രാജ്ഭവനില്‍ നടന്ന ലളിതമായ ഒരു ചടങ്ങില്‍ രാജാ ഭയ്യ മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
മുലായം സിംഗ് മന്ത്രിസഭയില്‍ ഭക്ഷ്യവിതരണ വകുപ്പിന്റെ ചുമതലയാണ് രാജാ ഭയ്യക്ക് നല്‍കിയിരിക്കുന്നത്.
പോട്ട പ്രകാരം ജബല്‍പൂര്‍ കോടതിയില്‍ രാജാ ഭയ്യക്കെതിരെയുള്ള കേസ് നിലവിലുള്ളപ്പോഴാണ് ഇദ്ദേഹത്തെ വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെടുത്തത്.
ഒരു റെയ്ഡില്‍ എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരം പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജഭയ്യക്കും ബന്ധുക്കള്‍ക്കുമെതിരെ 2003 ജനവരിയില്‍ പോട്ട കേസ് രജിസ്റര്‍ ചെയ്തത്.
എന്നാല്‍ മുലായം സിംഗ് സര്‍ക്കാര്‍ രാജാ ഭയ്യക്കെതിരെയുളള പോട്ട കേസുകള്‍ പിന്‍വലിക്കുകയായിരുന്നു. ഈ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കുകയും കേസുകള്‍ മധ്യപ്രദേശിലേക്ക് മാറ്റുകയും ചെയ്തു. ഇതേ തുടര്‍ന്ന് രാജാ ഭയ്യ മന്ത്രിസഭയില്‍ നിന്ന് രാജാ ഭയ്യ നവംബര്‍ 11ന് രാജിവക്കുകയായിരുന്നു.
കേസിനെ തുടര്‍ന്ന് ഒളിവിലായിരുന്ന രാജാ ഭയ്യ കാന്‍പൂരിലെ പോട്ട കോടതി മുന്‍പാകെ പിന്നീട് കീഴടങ്ങുകയായിരുന്നു. ഡിസംബര്‍ 16നാണ് രാജാ ഭയ്യക്ക് കോടതി ജാമ്യമനുവദിച്ചത്.












Click it and Unblock the Notifications