Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

പാവറട്ടി: തൃശൂരിലെ പാവറട്ടയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പുതുമനശ്ശേരി മതിലകത്ത് ഖാദറിന്റെ മകനും സി.പി.എം. തിരുനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ മുജീബ് റഹ്മാനാ ണ് മരിച്ചത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.

മുജീബിനൊപ്പം ബൈക്കിലുണ്ടായിരുന്ന തിരുനെല്ലൂര്‍ കറുകുള്ളി നാലകത്ത് അബുവിന്റെ മകന്‍ ജലീലിന് ആക്രമണത്തില്‍ പരിക്കേറ്റു. അക്രമിച്ച സംഘത്തിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ തിരുനെല്ലൂര്‍ അറയ്ക്കല്‍ താവുണ്ണിയുടെ മകന്‍ വിനോദിനും പരിക്കേറ്റിട്ടുണ്ട്. ജലീലിനെ അമല ആശുപത്രയിലും വിനോദിനെ അശ്വിനി ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

ജനവരി 20 വെള്ളിയാഴ്ച രാവിലെ 9.30ന് മുല്ലശ്ശേരിക്കടുത്ത എലവത്തൂര്‍ യുവധാര ക്ലബിനുമുന്നില്‍ വെച്ചായിരുന്നു സംഭവം. മുജീബ് റഹ്മാനും ജലീലും ഊരകത്തു പോയി മടങ്ങിവരുന്ന വഴി പിന്നിലുണ്ടായിരുന്ന അക്രമി സംഘം മറ്റൊരു വഴിയിലൂടെ വന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

നാട്ടുകാര്‍ ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ച മുജീബ് ഉച്ചയ്ക്കാണ് മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+