കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവളം കൊട്ടാര പ്രശ്നത്തില്‍ കൃഷ്ണന്‍നായര്‍ വഞ്ചിക്കുന്നു: വി.എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോവളം കൊട്ടാരത്തിന്റെ കാര്യത്തില്‍ ലീലാ ഗ്രൂപ്പ് ഉടമ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ വഞ്ചന കാണിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കൊട്ടാരം കയ്യേറ്റത്തിനെതിരെ ഇടതുപ്രതിനിധികളുടെ നേതൃത്വത്തിലുള്ള ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

വഞ്ചനാകുറ്റത്തിന് കൃഷ്ണന്‍ നായരെ അറസ്റ് ചെയ്യുകയാണ് വേണ്ടത്കോവളം കൊട്ടാരം കൈയേറാനാണ് ലീലാ ഗ്രൂപ്പ് ശ്രമിക്കുന്നത്. കോവളം ഹോട്ടലിനെ പൊതുമേഖലയില്‍ നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണം.

കൊട്ടാരം സര്‍ക്കാരിന്റേതാണെന്ന് ആദ്യം വാദിച്ചത് പ്രതിപക്ഷമാണ്. സമരം ശക്തമായതിനെ തുടര്‍ന്നാണ് കളക്ടര്‍ കൊട്ടാരം ഏറ്റെടുക്കാനുള്ള നോട്ടീസ് പതിച്ചത്. അതിന് ശേഷം നിയമനിര്‍മ്മാണവുമുണ്ടായി. ഇതോടെ ഔദ്യോഗികമായി കൊട്ടാരം സര്‍ക്കാരിന്റേതായി.

എന്നാല്‍ കൃഷ്ണന്‍ നായര്‍ കൊട്ടാരം കൈയടക്കാന്‍ ശ്രമിക്കുന്നു. ടൂറിസത്തിന്റെ മറവില്‍ കോടികള്‍ കിട്ടിയപ്പോള്‍ കൊട്ടാരം കൂടി കൈയിലായാല്‍ കൊള്ളാമെന്ന് കൃഷ്ണന്‍ നായര്‍ക്ക് തോന്നി. ഇപ്പോള്‍ കൊട്ടാരത്തിന്റെ അനുബന്ധ കെട്ടിടങ്ങള്‍ കൈയേറാന്‍ ലീലാ ഗ്രൂപ്പ് ശ്രമിക്കുന്നു. ഇത് അംഗീകരിച്ചു കൊടുക്കില്ല.

ജനകീയ സമരങ്ങള്‍ എന്നും സമാധാനപരം ആയിരിക്കില്ലെന്നും വി.എസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X