നേപ്പാളില്‍ മാവോയിസ്റ് ആക്രമണത്തില്‍ ആറു പൊലീസുകാര്‍ കൊല്ലപ്പെട്ടു
കാഠ്മണ്ഡു: കാഠ്മണ്ഡുവില്‍ മാവോയിസ്റുകള്‍ ആറ് പൊലീസുകാരെ കൊലപ്പെടുത്തി. ജനവരി 20 വെള്ളിയാഴ്ച രാത്രിയില്‍ ഒരു പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
നേപ്പാള്‍ഗഞ്ച്, ബിപി ചൗക്ക്, ജമുന എന്നിവിടങ്ങളിലാണ് പട്രോളിംഗ് സംഘങ്ങള്‍ക്ക് നേരെ മാവോയിസ്റുകള്‍ ആക്രമണം നടത്തിയത്. ബിപിചൗക്കില്‍ നാല് പൊലീസുകാരും ജമുനയില്‍ രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു.
ജനവരി 14ന് കാഠ്മണ്ഡു താഴ്വരയില്‍ പൊലീസുകാര്‍ക്ക് നേരെ മാവോയിസ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 12 പൊലീസുകാര്‍ മരിച്ചിരുന്നു. ജനവരി രണ്ടിന് നാലുമാസം നീണ്ട വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെയാണ് മാവോയിസ്റുകള്‍ വീണ്ടും ആക്രമണം തുടങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications