ബിജെപി എംഎല്‍എമാര്‍ കൊടൈക്കനാലിലേക്ക് പോയി
ചെന്നൈ: കര്‍ണാടകയില്‍ നിന്നുളള ബിജെപി എംഎല്‍എമാര്‍ ജനവരി 22 ഞായറാഴ്ച പോണ്ടിച്ചേരി വഴി കൊടൈക്കനാലിലേക്ക് പോയി. തങ്ങള്‍ രണ്ടു ദിവസം കൊടൈക്കനാലില്‍ തങ്ങുമെന്ന് തമിഴ്നാട് ബിജെപി ജനറല്‍ സെക്രട്ടറി ജി.കുമാരവേലു പറഞ്ഞു.
കൊടൈക്കനാലില്‍ ചെന്നിട്ടുള്ള പദ്ധതികള്‍ എന്തെന്ന് അറിയില്ല. ബാംഗ്ലൂരില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കുമാരവേലു പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് 70ളം ബിജെപി എംഎല്‍എമാര്‍ കര്‍ണാടകത്തില്‍ നിന്ന് ചെന്നൈയില്‍ എത്തിച്ചേര്‍ന്നത്. നഗരത്തിലെ രണ്ടു ഹോട്ടലുകളിലായാണ് ഇവരെ താമസിപ്പിച്ചിരുന്നത്.
കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗ് 27ന് വിശ്വാസവോട്ട് തേടുന്ന സാഹചര്യത്തില്‍ ജെഡിഎസ് വിമതരെ അനുകൂലിക്കുന്ന ബിജെപി എംഎല്‍എമാരില്‍ പിളര്‍പ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തടയാനാണ് ഇവരെ കര്‍ണാടകത്തില്‍ നിന്നും മാറ്റിയത്.












Click it and Unblock the Notifications