കര്‍ണാടക പ്രതിസന്ധി: ദേവഗൗഡ സോണിയക്ക് കത്തയച്ചു
ബാംഗ്ലൂര്‍: കര്‍ണാടക സര്‍ക്കാരിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഒന്‍പത് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് ജനതാദള്‍ നേതാവ് ദേവഗൗണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. ജനവരി 19ന് സോണിയക്കയച്ച കത്തിലാണ് താന്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഗൗഡയുടെ കത്ത്.
മഹാരാഷ്ട്ര മോഡല്‍ അനുസരിച്ച് ഭരണം പങ്കുവക്കുക, കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കോണ്‍ഗ്രസിനുളള രഹസ്യബന്ധം അവസാനിപ്പിക്കുക തുടങ്ങിയ ഒന്‍പത് ആവശ്യങ്ങളുന്നയിച്ചാണ് കത്ത്. കര്‍ണാടകയില്‍ ഇപ്പോഴുളള രാഷ്ട്രീയപ്രതിസന്ധി അവസാനിപ്പിക്കണമെങ്കില്‍ ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്നും കത്തിലുണ്ട്.
ബിജെപിയുമായി ചേര്‍ന്ന് ബദല്‍ സര്‍ക്കാരുണ്ടാക്കാനൊരുങ്ങുന്ന മകരന്‍ കുമാരസ്വാമിയെ പിന്തിരിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും കര്‍ണാടക പ്രശ്നത്തില്‍ സോണിയ നേരിട്ടിടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജെഡിഎസിനെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം അവസാനിപ്പിക്കുക, കര്‍ണാടകയില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജെഡിഎസ് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications