ആശുപത്രിയിലായിരിക്കെ ബച്ചന് ആദായനികുതി വകുപ്പ് നോട്ടീസയച്ചില്ല: ചിദംബരം
ഹൈദരാബാദ്: ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ആശുപത്രിയിലായിരുന്ന സമയത്ത് അദ്ദേഹത്തിന് ആദായനികുതിവകുപ്പ് നികുതിയടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസയച്ചിട്ടില്ലെന്ന് ധനകാര്യ വകുപ്പുമന്ത്രി പി.ചിദംബരം പറഞ്ഞു. ജനവരി 22 ഞായറാഴ്ച കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്.
രണ്ടുമാസം മുന്‍പ് ബച്ചന്‍ സുഖമില്ലാതെ ആശുപത്രിയില്‍ ഐസി യൂണിറ്റിലായിരുന്നപ്പോള്‍ ആദായനികുതിവകുപ്പ് അദ്ദേഹത്തിന് നോട്ടീസയച്ചിട്ടില്ല. വകുപ്പ് അദ്ദേഹത്തിന് നികുതിയടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീയച്ചിരുന്നു. എന്നാല്‍ ഇത് ആശുപത്രിയില്‍ ആയിരുന്ന സമയത്തല്ലെന്നും ചിദംബരം പറഞ്ഞു.
അമിതാഭ് ബച്ചന്‍ ആശുപത്രിയിലായിരിക്കെ ആദായനികുതി വകുപ്പ് അദ്ദേഹത്തിന് അഞ്ചുകോടി രൂപ നികുതിയടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസയച്ചതായും അദ്ദേഹം അതടച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications