ജമ്മുവില്‍ പാചകവാതക സിലിണ്ടര്‍ സ്ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്ക്
ജമ്മു: ജമ്മുവിലെ ഒരു ജനവാസപ്രദേശത്തുണ്ടായ പാചകവാതക സിലിണ്ടര്‍ സ്ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.
ജമ്മുവിലെ ഗുജ്ജാര്‍ നഗറിലെ മുഹമ്മദ് അഫ്സര്‍ എന്നയാളുടെ വീട്ടില്‍ ജനവരി 21 ശനിയാഴ്ച രാത്രി തീപിടിച്ചു. ഓടിക്കൂടിയ അയര്‍ക്കാര്‍ തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഗ്യാസ് സിലിണ്ടറിനും തീപിടിക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയും ചെയ്തതിലാണ് ആളുകള്‍ക്ക് പരിക്കേററത്.
സംഭവമറിഞ്ഞെത്തിയ പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് തീ കെടുത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലാക്കുകയും ചെയ്തു.












Click it and Unblock the Notifications