റിപ്പബ്ലിക് ദിനം: കശ്മീരില്‍ കര്‍ശന സുരക്ഷ
ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കശ്മീരിലെ സുരക്ഷാസന്നാഹം കര്‍ശനമാക്കി. ആഘോഷങ്ങള്‍ നടക്കുന്ന പ്രധാന വേദിയായ ബക്ഷി സ്റേഡിയത്തില്‍ കനത്ത സുരക്ഷാഏര്‍പ്പാടുകളാണ് ചെയ്തിരിക്കുന്നത്.
സ്റേഡിയത്തിന് ചുറ്റും പൊലീസിനേയും അര്‍ദ്ധസൈനികവിഭാഗത്തിനേയും വിന്യസിച്ചിട്ടുണ്ട്. സ്റേഡിയത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് വരെ നിരീക്ഷണത്തിലാണ്. ഈ ഭാഗത്തുള്ള എല്ലാ വീടുകളിലും പരിശോധന നടത്തി സംശയമുളളവരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. വീടുകളിലും മറ്റും വാടകക്ക് താമസിക്കുന്നവരോട് അടുത്തുള്ള പൊലീസ് സ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജയില്‍ മോചിതരായ എല്ലാ ഭീകരരേയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇവരോട് റിപ്പബ്ലിക് ദിനത്തിന് തലേന്ന് തങ്ങളുടെ പരിധിയിലെ പൊലീസ് സ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications