Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസാമില്‍ സ്ഫോടനപരമ്പര: അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്

ഗൗഹാട്ടി: ആസാമിലുണ്ടായ സ്ഫോടനപരമ്പരയില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ജനവരി 21 ശനിയാഴ്ച രാത്രിയാണ് അസാമിലെ വിവിധയിടങ്ങളില്‍ സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനങ്ങളില്‍ രണ്ട് ഗ്യാസ് പൈപ്പ്ലൈനുകളും രണ്ട് വൈദ്യുതകേന്ദ്രങ്ങളും തകര്‍ന്നിട്ടുണ്ട്.

ഉള്‍ഫ ഭീകരരെന്ന് സംശയിക്കുന്നവര്‍ കിഴക്കന്‍ ആസാമില്‍ നടത്തിയ സ്ഫോടനത്തിലാണ് രണ്ട് ഗ്യാസ് പൈപ്പ് ലൈനുകള്‍ തകര്‍ന്നത്. സ്ഫോടനത്തെ തുടര്‍ന്ന് ഒരു ഗ്യാസ് പൈപ്പ്ലൈനിലുണ്ടായ തീ നാലുമണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം ഞായറാഴ്ച രാവിലെയാണ് അണയ്ക്കാനായത്. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആസാം ഗ്യാസ് കമ്പനി ലിമിറ്റഡിന്റേതാണ് രണ്ട് ഗ്യാസ് പൈപ്പ്ലൈനുകളും.

വടക്ക് കിഴക്കന്‍ ലഖ്മിംപൂര്‍ ജില്ലയിലെ രണ്ട് വൈദ്യുത ട്രാന്‍സ്ഫോര്‍മറുകളില്‍ ഉള്‍ഫ ഭീകരര്‍ നടത്തിയ സ്ഫോടനങ്ങളിലൊന്നിലാണ് അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റത്. പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് സംഘം ട്രാന്‍സ്ഫോര്‍മറിനടുത്ത് എത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ പൂര്‍ണമായും തകര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+