തന്നെക്കുറിച്ച് സംസാരിക്കേണ്ട: സോണിയാ ഗാന്ധി
ഹൈദരാബാദ്: വ്യക്തികളെക്കുറിച്ചല്ലാ, പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഹൈദരാബാദില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ തന്നെക്കുറിച്ചും മകന്‍ രാഹുലിനെക്കുറിച്ചും കൂടുതല്‍ സംസാരിക്കാന്‍ പങ്കെടുക്കുന്നവര്‍ താല്‍പര്യം കാണിച്ചപ്പോഴാണ് സോണിയ ഇക്കാര്യം പറഞ്ഞത്.
തന്നെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ട ആവശ്യമില്ല. നേരിട്ട് പ്രശ്നങ്ങളിലേക്ക് കടക്കുകയാണ് വേണ്ടത്. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്താലേ കൂടുതല്‍ പേര്‍ക്ക് സംസാരിക്കാനുളള അവസരം ലഭിക്കുകയുള്ളൂ.
രാഷ്ട്രീയ, സാമ്പത്തിക, കൃഷി, തൊഴില്‍ കാര്യങ്ങള്‍, ദാരിദ്യ്ര നിര്‍മാര്‍ജനം, അന്താരാഷ്ട്ര പ്രശ്നങ്ങള്‍ തുടങ്ങിയവയെക്കുറിച്ചാണ് പ്ലീനറി സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യുകയെന്നും സോണിയ പറഞ്ഞു.












Click it and Unblock the Notifications