വി.കെ ബാലി ചീഫ് ജസ്റിസായി സത്യപ്രതിജ്ഞ ചെയ്തു
കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റിസായി ജസ്റിസ് വി.കെ ബാലി സത്യപ്രതിജ്ഞ ചെയ്തു. ജനവരി 22 ഞായറാഴ്ച രാവിലെ 11.30ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യയാണ് ബാലിക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.
നിയമമന്ത്രി കെ.എം മാണി, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍ നാടാര്‍, ചീഫ് സെക്രട്ടറി വിജയനുണ്ണി, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ബാലി പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്. കര്‍ണാല്‍, പഞ്ചാബ് ജില്ലാ കോടതികളിലും ജഡ്ജിയായിരുന്നിട്ടുണ്ട്. എല്ലാ നിയമവിഷയങ്ങളിലും പ്രാക്ടീസ് ചെയ്തിട്ടുള്ള അദ്ദേഹം രാജസ്ഥാന്‍ സംസ്ഥാന നിയമസഹായ അതോറിറ്റി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.












Click it and Unblock the Notifications