ഡിഐസി എല്‍ഡിഎഫുമായി ഇനി നീക്കുപോക്കിനില്ല്ല: മുരളി
കോട്ടയം: ഇടതുമുന്നണിയുമായി വെറും നീക്കുപോക്കിന് ഇനി തയ്യാറല്ലെന്ന് ഡി.ഐ.സി. (കെ) പ്രസിഡന്റ് കെ. മുരളീധരന്‍ വ്യക്തമാക്കി. കോട്ടയത്ത് മാധ്യമ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നുകില്‍ വ്യക്തമായ സീറ്റ് ധാരണ ഉണ്ടാവണം അല്ലെങ്കില്‍ ഘടകകക്ഷി എന്ന നിലയില്‍ സ്വീകരിക്കണം. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ സീറ്റിനായി നീക്കുപോക്ക് ഉണ്ടായിരുന്നു. ആശയപരമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ചു പോകും.
സോണിയ ഗാന്ധിയെ നേതാവായി അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും കോണ്‍ഗ്രസിലേക്ക് ആരൊക്കെ ക്ഷണിച്ചാലും ഇനി തിരിച്ചുപോക്കി ല്ലെന്നും മുരളി പറഞ്ഞു. വെറുതെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ആരും സമയം കളയേണ്ട.
ഇപ്പോള്‍ വഹിക്കുന്ന സ്ഥാനം നല്‍കുമെന്ന വാഗ്ദാനം, മുങ്ങുന്ന കപ്പലിലെ കപ്പിത്താന്‍ എല്ലാ സൗകര്യങ്ങളും കപ്പലില്‍ നല്‍കാമെന്ന് പറഞ്ഞ് ക്ഷണിക്കുന്നതുപോലെയാണ്. അത് അവരുടെ ഗതികേടാണെന്നും മുരളി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications