നൗഷാദിന് സൗദി പൗരന്‍ മാപ്പുനല്‍കി
ദില്ലി: കണ്ണു ചൂഴ്ന്നെടുക്കല്‍ ശിക്ഷക്ക് വിധേയനായി സൗദി ജയിലില്‍ കഴിയുന്ന കൊല്ലം സ്വദേശി നൗഷാദിന് മാപ്പു ലഭിച്ചതായി സൂചന. നൗഷാദ് മൂലം കണ്ണു നഷ്ടമായ സൗദി പൗരന്‍ നൗഷാദിന് മാപ്പു നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ സൗദി രാജാവ് പുറപ്പെടുന്നതിന് മുന്‍പ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.
നൗഷാദിന്റെ മോചനപ്രശ്നം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഇന്ത്യയിലെ സൗദി അംബാസഡര്‍ സലേഹ് മുഹമ്മദ് അല്‍ ഗംഡിയും ഉറപ്പുനല്‍കിയിട്ടുണ്ട്. മോചനത്തിന് സാധ്യത തെളിയുന്നുണ്ടെന്നും നൗഷാദിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ഇതിനിടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി എത്തുന്ന സൗദി രാജാവിനെ കണ്ട് സഹായമഭ്യര്‍ത്ഥിക്കാന്‍ നൗഷാദിന്റെ ഭാര്യ ജനവരി 22 ഞായറാഴ്ച ദില്ലിയിലെത്തും. ഇന്ത്യന്‍ അധികൃതര്‍ അനുവദിച്ചാന്‍ ഇവര്‍ക്ക് രാജാവിനെ കാണാനാകും.
നൗഷാദും സൗദി പൗരനുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് സൗദി പൗരന് കണ്ണിന്റെ കാഴ്ച പോയത്. ഇതിന് പകരം നൗഷാദിന്റെ കണ്ണ് ചൂഴ്ന്നെടുത്ത് ഇയാള്‍ക്ക് പിടിപ്പിക്കാന്‍ സൗദിയിലെ ശരിഅത്ത് കോടതിയാണ് ഉത്തരവിട്ടത്.












Click it and Unblock the Notifications