ടോര്‍ച്ച് ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്ക്
കോഴിക്കോട്: നാദാപുരത്ത് ടോര്‍ച്ച് ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ജനവരി 22 ഞായറാഴ്ച നാദാപുരം പബ്ലിക് ലൈബ്രറിയിലാണ് സംഭവമുണ്ടായത്.
ലൈബ്രറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ടോര്‍ച്ച് തെളിക്കാന്‍ ശ്രമിക്കവെഅത് പൊട്ടിത്തെറിക്കുകയായിരുന്നു. ബാലകൃഷ്ണന്‍ എന്നയാള്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. കൈപ്പത്തി തകര്‍ന്ന ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications