പാക് ആദിവാസികളും സൈന്യവുമായി പോരാട്ടം: 9 മരണം
ക്വേട്ട: തെക്കന്‍ പാകിസ്ഥാനില്‍ ആദിവാസികളും പാക് സുരക്ഷാസൈനികരുമായുണ്ടായ വെടിവയ്പില്‍ ഒന്‍പത് പേര്‍ മരിച്ചു. നാല് സൈനികര്‍ക്ക് പരിക്കേറ്റു.
ക്വേട്ടയിലെ ദേരാ ബുഗ്തിയില്‍ ജനവരി 21 ശനിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ പോരാട്ടത്തില്‍ 500 റോക്കറ്റുകളും ആക്രമണത്തിന് ഉപയോഗിച്ചു. ആദിവാസികള്‍ ഒരു സൈനികകേന്ദ്രവും ടെലഫോണ്‍ എക്സ്ചേഞ്ചും സര്‍ക്കാര്‍ ഓഫീസുകളും ആക്രമിച്ചു.
ആദിവാസി മേഖലയില്‍ പുതിയ സൈനികകേന്ദ്രങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ആദിവാസികള്‍ ആക്രമണം തുടങ്ങിയത്.












Click it and Unblock the Notifications