കാനഡയില്‍ വിമാനം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു
പോര്‍ട്ട് ആല്‍ബേനി: കാനഡയിലെ പോര്‍ട്ട് ആല്‍ബേനിയില്‍ ഒരു ഒറ്റ എന്‍ഞ്ചിന്‍ വിമാനം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.
വാന്‍ക്വര്‍ ദ്വീപില്‍ അടിയന്തിരമായി ഇറങ്ങാന്‍ ശ്രമിക്കവെ ജനവരി 22 ശനിയാഴ്ചയാണ് വിമാനം അപകടത്തില്‍ പെട്ടത്. ഒരു കുഞ്ഞുള്‍പ്പെടെ എട്ട് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ കുഞ്ഞ് മരിച്ചുവോയെന്ന കാര്യം വ്യക്തമല്ല.
സെസ്ന വിഭാഗത്തില്‍ പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിന്റെ തകരാറ് തിരിച്ചറിഞ്ഞ് പൈലറ്റ് അടിയന്തിരമായി ഇറങ്ങാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിന് 10 കിലോമീററര്‍ അകലെ വച്ച് വിമാനത്തിന് വിമാനത്താവളവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്ന് അധികൃതര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തുള്ള വനത്തില്‍ തകര്‍ന്ന നിലയില്‍ വിമാനം കണ്ടെത്തിയത്.












Click it and Unblock the Notifications