പാകിസ്ഥാനില്‍ വച്ച് റെഡ്ക്രോസിന്റെ ഹെലികോപ്റ്റര്‍ കാണാതായി
മുസാഫറാബാദ്: റെഡ്ക്രോസ് ഇന്റര്‍നാഷണല്‍ കമ്യൂണിറ്റിയുടെ ഒരു ഹെലികോപ്റ്റര്‍ പാകിസ്ഥാനില്‍ വച്ച് കാണാതായി. ഭൂകമ്പദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഹെലികോപ്റ്ററാണ് അപ്രത്യക്ഷമായത്. ഹെലികോപ്റ്ററില്‍ ഏഴ് ജോലിക്കാരുമുണ്ട്.
പേഷ്വാറില്‍ നിന്നും ജനവരി 21 ശനിയാഴ്ച തിരിച്ച ഹെലികോപ്റററിന് അരമണിക്കൂറിന് ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ബോര്‍ഡുമായുളള ബന്ധം നഷ്ടപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയില്‍ കടന്ന ശേഷമാണ് ഇത് സംഭവിച്ചത്.
കഴിഞ്ഞ മൂന്നു മാസങ്ങളായി പാകിസ്ഥാനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഈ ഹെലികോപ്ററര്‍.












Click it and Unblock the Notifications