അയോധ്യ ആക്രമണം: പ്രതികളുടെ റിമാന്റ് നീട്ടി
ഫൈസാബാദ്: അയോധ്യയിലെ രാമജന്മഭൂമി ആക്രമിച്ച കേസിലെ അഞ്ചുപ്രതികളുടെയും റിമാന്റ് ഇവിടുത്തെ ഒരു കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. ഈ കേസിലെ തുടര്‍വാദം ഫിബ്രവരി ഏഴിന് നടക്കുമെന്നും കോടതി ഉത്തരവിട്ടു.
നെയ്നി സെന്‍ട്രല്‍ ജയിലില്‍ നിന്നും കനത്ത സുരക്ഷാസന്നാഹങ്ങളോടെയാണ് കേസിലെ അഞ്ചു പ്രതികളായ അസിഫ് ഇക്ബാല്‍, അസീസ്, നസീം, ഷക്കീല്‍, ഇര്‍ഫാന്‍ എന്നിവരെ കോടതിയിലെത്തിച്ചത്.
ജൂലൈ അഞ്ചിന് രാമജന്മഭൂമി ആക്രമിച്ചവര്‍ക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും എത്തിച്ചുകൊടുത്തതാണ് ഇവര്‍ക്കെതിരെയുളള കുറ്റം. ഇവരെ ജമ്മുവിലി നിന്നാണ് അറസ്റ് ചെയ്തത്. രാമജന്മഭൂമി ആക്രമിച്ചവര്‍ സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications