ജോര്‍ജ് ബുഷ് താജ്മഹല്‍ സന്ദര്‍ശിച്ചേക്കും
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അടുത്ത മാസം നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനിടക്ക് ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ചേക്കും.
ഇതിന് മുന്നോടിയായി അമേരിക്കയില്‍ നിന്നുള്ള സുരക്ഷാസംഘം താജ്മഹല്‍ സന്ദര്‍ശിച്ചു. ഇവര്‍ വാഷിംഗ്ടണില്‍ ചെന്ന് റിപ്പോര്‍ട്ട് നല്‍കിയ ശേഷമായിരിക്കും ഇവിടം ബുഷ് സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് അവസാന തീരുമാനമുണ്ടാകുക.
തന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന ബുഷ് വ്യവസായ തലവന്മാരെ കണ്ട് ചര്‍ച്ച നടത്താന്‍ ഹൈദരാബാദോ ബാംഗ്ലൂരോ സന്ദര്‍ശിച്ചേക്കും.
ഫിബ്രവരി 28ന് ഇന്ത്യയിലെത്തുന്ന ബുഷ് മാര്‍ച്ച് ഒന്നിന് തന്റെ സംസ്ഥാന സന്ദര്‍ശനം ആരംഭിക്കുമെന്നാണ് കരുതുന്നത്.
ബുഷിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഒരു നില മുഴുവന്‍ പൊളിച്ച് പുനര്‍ക്രമീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications