കേന്ദ്രം ഉള്‍ഫയുമായി ഫിബ്ര. ഏഴിന് ചര്‍ച്ച നടത്തും
ദില്ലി: കേന്ദ്രം തീവ്രവാദി സംഘടനയായ ഉള്‍ഫയുമായി ഫിബ്രവരി ഏഴിന് രണ്ടാംഘട്ട ചര്‍ച്ചകള്‍ നടത്തും. ഉള്‍ഫക്കു വേണ്ടി അവര്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളുമായായിരിക്കും ചര്‍ച്ച. ജ്ഞാനപീഠ ജേതാവും ഉള്‍ഫ പ്രതിനിധിയുമായ ഇന്ദിരാ ഗോസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ സുരക്ഷാകൗണ്‍സില്‍ ഉപദേഷ്ടാവ് എം.കെ നാരായണനാണ് ഫിബ്രവരി ഏഴിന് ചര്‍ച്ചകള്‍ നടക്കുമെന്ന കാര്യം തങ്ങളെ അറിയിച്ചത്. ഇതിനുളള നടപടിക്രമങ്ങള്‍ പിന്നീട് തീരുമാനിക്കും.
ആസാമിലെ പ്രശ്നപരിഹാരത്തിനായി കേന്ദ്രം ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഉള്‍ഫ തീവ്രവാദികള്‍ എല്ലാം അക്രമങ്ങളും നിര്‍ത്തിവക്കണമെന്നും ഇന്ദിരാ ഗോസ്വാമി ആവശ്യപ്പെട്ടു.












Click it and Unblock the Notifications