ദേവഗൗഡ-കുമാരസ്വാമി കൂടിക്കാഴ്ച തിങ്കളാഴ്ച
ബാംഗ്ലൂര്‍: കുമാരസ്വാമിയും ജെഡിഎസ് നേതാവ് ദേവഗൗഡയും ജനവരി 23 തിങ്കളാഴ്ച രാത്രി കൂടിക്കാഴ്ച നടത്തും. ജെഡിഎസ് വക്താവ് വൈ.എസ്.വി ദത്ത അറിയിച്ചതാണ് ഇക്കാര്യം.
ദേവഗൗഡയുമായി കുമാരസ്വാമി തിങ്കളാഴ്ച സംസാരിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. എന്നാല്‍ കൂടിക്കാഴ്ചക്കുള്ള സ്ഥലവും സമയവും തീരുമാനിച്ചിട്ടില്ല.
ജെഡിഎസ് വിമത എംഎല്‍എമാരോടൊപ്പം ഗോവയിലേക്ക് പോയ കുമാരസ്വാമി ഇപ്പോള്‍ ബാംഗ്ലൂരിലേക്ക് തിരിച്ച് വരുന്ന വഴി ഹൂബ്ലിയിലെത്തിയിട്ടുണ്ടെന്നും ദത്ത പറഞ്ഞു.
ഗൗഡയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് കുമാരസ്വാമി ഹൂബ്ലിയിലെ വാര്‍ത്താലേഖകരെ അറിയിച്ചിട്ടുണ്ട്. ദേവഗൗഡയും സോണിയാ ഗാന്ധിയുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയും കര്‍ണാടകയിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കില്ലെന്നും കുമാരസ്വാമി പറഞ്ഞതായി അറിയുന്നു.












Click it and Unblock the Notifications