ദേവഗൗഡ കുമാരസ്വാമിയെ കണ്ടു
ബാംഗ്ലൂര്‍: കര്‍ണാടയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡ തന്റെ മകനും റിബല്‍ നേതാവുമായ കുമാരസ്വാമിയെ കണ്ടു.
പാര്‍ട്ടിയെ രക്ഷിക്കാനായാണ് കുമാരസ്വാമി ഇതെല്ലാം ചെയ്തതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ദേവഗൗഡ വാര്‍ത്താലേഖകരോട് പറഞ്ഞു. അല്ലെങ്കില്‍ കോണ്‍ഗ്രസ് തന്റെ പാര്‍ട്ടിയെ പിളര്‍ത്തിയേനെ. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുന്‍പ് ഗോവയിലുള്ള തന്റെ റിബല്‍ എംഎല്‍എമാരുടമായി ചര്‍ച്ച നടത്തുമെന്ന് കുമാരസ്വാമി പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 18 മാസങ്ങളായി താന്‍ അവഗണനയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിക്കുകയാണ്.
സോണിയയുമായി ചര്‍ച്ച നടത്താനായി തനിക്കിതുവരെ ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ല. ക്ഷണം ലഭിച്ചാല്‍ ചര്‍ച്ചക്ക് താന്‍ തയ്യാറാണ്.
താന്‍ എല്ലാവരേയും എല്ലാക്കാര്യങ്ങളും അറിയിക്കാമെന്നും പിന്നീട് ഒരു തീരുമാനമെടുക്കുമെന്നും ഗൗഡ പറഞ്ഞു.












Click it and Unblock the Notifications