ക്വത്രോച്ചിയുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചു: കേന്ദ്രം
ദില്ലി: ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്രോച്ചിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ജനവരി 16ന് പണം പിന്‍വലിച്ചതായി കേന്ദ്രം അറിയിച്ചു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ക്വത്രോച്ചിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച തീരുമാനം പിന്‍വലിച്ചതിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പണം പിന്‍വലിച്ചത്.
ക്വത്രോച്ചി പണം പിന്‍വലിക്കാതിരിക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിനും സിബിഐക്കും ജനവരി 16ന് നോട്ടീസയച്ചിരുന്നു. ഇതെത്തുടര്‍ന്ന് സിബിഐ ഇന്റര്‍പോളിനോടും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനുളഅള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ക്വത്രോച്ചിയെ മറ്റേതെങ്കിലും വിധത്തില്‍ നിയമനടപടികള്‍ക്ക് വിധേയനാക്കാനാകുമോ എന്ന കാര്യത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് സിബിഐ നോട്ടീസിന് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications