മോണിക്കാ ബേദിയുടെ ജാമ്യാപേക്ഷ തള്ളി
ഹൈദരാബാദ്: അധോലോക നേതാവ് അബു സലീമിന്റെ കാമുകി മോണിക്കയുടെ ജാമ്യാപേക്ഷ സിബിഐ പ്രത്യേക കോടതി തള്ളി.
ദില്ലിയിലുള്ള തന്റെ വക്കീല്‍ സുചിര്‍ ബാത്ര വഴി മോണിക്ക സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് പ്രത്യേക കോടതി ജഡ്ജി സി.വി സുബ്രഹ്മണ്യം ജനവരി 23 തിങ്കളാഴ്ച തള്ളിയത്.
ഈ കേസിലുള്ള വാദം 18ന് പൂര്‍ത്തിയായിരുന്നെങ്കിലും വിധി പറയുന്നത് 23ലേക്ക് മാറ്റുകയായിരുന്നു.
ജനവരി 25 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റിലായ മോണിക്ക ഇപ്പോള്‍ ചഞ്ചല്‍ഗുഡ ജയിലിലാണ് കഴിയുന്നത്.












Click it and Unblock the Notifications