താന്‍ ദേവഗൗഡയെ കാണുന്നില്ല: കുമാരസ്വാമി
ബാംഗ്ലൂര്‍: താന്‍ ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തുന്നില്ലെന്ന് ജെഡിഎസ് വിമതനേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ജനവരി 23 തിങ്കളാഴ്ച രാത്രി ദേവഗൗഡയുമായി കൂടിക്കാണുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താനിപ്പോള്‍ ഹൈദരാബാദിലാണ്. ഗോവയില്‍ തങ്ങുന്ന ജെഡിഎസ് വിമത എംഎല്‍എമാര്‍ക്കൊപ്പം ചേരാന്‍ ഉടന്‍ തന്നെ ഗോവയിലേക്ക തിരിച്ചുപോകും.
താന്‍ തിങ്കളാഴ്ച രാത്രി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ ശരിയല്ല. തന്റെ എംഎല്‍എമാര്‍ ബാംഗ്ലൂരിലേക്ക് ഇപ്പോള്‍ തിരികെ പോകാന്‍ തന്നെ അനുവദിക്കില്ല. കര്‍ണാടകയില്‍ മുഖ്യമന്ത്രി ധരംസിംഗ് വിശ്വാസവോട്ട് തേടുന്നതിന് ഒരു ദിവസം മുന്‍പു മാത്രമെ താന്‍ തിരിച്ചുവരികയുളളൂവെന്നും കുമാരസ്വാമി പറഞ്ഞു.












Click it and Unblock the Notifications