ഫോണ്‍ ചോര്‍ത്തല്‍: റിലയന്‍സ് മേധാവിയെ ചോദ്യംചെയ്തു
ദില്ലി: സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗിന്റെ ഫോണ്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ദില്ലി പൊലീസ് ചോദ്യം ചെയ്തു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് പ്രസിഡന്റ് ഗോപാല്‍ ബാലസുബ്രഹ്മണ്യത്തെയാണ് ചോദ്യം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇദ്ദേഹത്തിനെതിരെ കേസില്ലെങ്കിലും സംഭവത്തിലുള്‍പ്പെട്ട ചിലരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.
കേസില്‍ അറസ്റിലായ അനുരാഗ് എന്ന സ്വകാര്യ ഡിറ്റക്ടീവ് അമര്‍ സിംഗിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയ ടേപ്പ് ഗോപാലിന് വില്‍ക്കാമെന്ന് പറഞ്ഞ് അദ്ദേഹത്തെ കണ്ടിരുന്നതായും അദ്ദേഹം ടേപ്പ് വേണ്ടെന്ന് പറഞ്ഞതായും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications