കോണ്‍ഗ്രസിന് വടക്കേയിന്ത്യയില്‍ വെല്ലുവിളി: രാഹുല്‍ ഗാന്ധി
ദില്ലി: ഹിന്ദി സംസാരിക്കുന്ന വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കനത്ത വെല്ലുവിളിയുണ്ടെന്ന് രാഹുല്‍ ഗാന്ധി. ജനവരി 23 തിങ്കളാഴ്ച ഹൈദരാബാദിലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
വടക്കേയിന്ത്യയില്‍ പാര്‍ട്ടിക്ക് പരമ്പരാഗതമായ അടിത്തറയുണ്ട്. ഇവിടമാണ് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രവും. എന്നാല്‍ ഇപ്പോളീ പ്രദേശങ്ങള്‍ പാര്‍ട്ടിയുടെ ദൗര്‍ബല്യമായിരിക്കുകയാണ്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു വരാത്തതാണ് ഇവിടങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടി കിട്ടാന്‍ കാരണം.
കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പാര്‍ട്ടിയാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാത്തത് കൊണ്ടാണ് ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെടുന്നതെന്നും രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications