പാര്‍ട്ടി പദവികള്‍ വേണ്ട: രാഹുല്‍ ഗാന്ധി
ഹൈദരാബാദ്: തനിക്ക് പാര്‍ട്ടി പദവികളൊന്നു വേണ്ടെന്നും താന്‍ ഇപ്പോള്‍ കോഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹൈദരാബാദില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തില്‍ താന്‍ ഇപ്പോഴും കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി മാത്രമാണ്. എന്റെ സ്ഥാനം ഇപ്പോഴും ജനങ്ങള്‍ക്കിടയിലാണ്. കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനുമാണ് ഇപ്പോള്‍ ശ്രമികുന്നത്. ജനങ്ങളെയും പാര്‍ട്ടിയേയും നന്നായി സേവിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്.
പാര്‍ട്ടിയുടെ താഴെ തലത്തില്‍ പ്രവര്‍ത്തിക്കാനാണ് തന്റെ തീരുമാനം. കോണ്‍ഗ്രസിനെ ഒരിക്കലും താഴ്ത്തിക്കെട്ടാന്‍ താന്‍ അനുവദിക്കില്ല.
ദേശീയ പതാകയാണ് തന്റെ മതമെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം ഈ പതാകയേയും ഇത് പ്രതിനിധീകരിക്കുന്ന ജനത്തെയും സേവിക്കുമെന്നും താന്‍ പ്രതിജ്ഞയെടുത്തതായും രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications